വിളപ്പിൽ
അന്താരാഷ്ട്ര വനിതാദിനത്തിൽ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും ശിഷ്യരും ചേർന്ന് കരമനയാറിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. കരമനയാറിന്റെ ഭാഗമായ പുളിയറക്കോണം മൈലമൂട് കടവിലെ മാലിന്യമാണ് നീക്കിയത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ നൃത്തചിത്രീകരണം നടത്താൻ പതിവായി എത്തുന്നവരാണിവർ.
ഒരു കിലോമീറ്ററോളം ദൂരത്തിൽ ആറിന്റെ ഇരുകരയിലേയും പ്ലാസ്റ്റിക് നീക്കി. നർത്തകിമാരായ പാലി ചന്ദ്ര, മൈഥിലി പട്ടേൽ, ജാനകി തോറാട്ട്, ജൂലിയ, വൃന്ദ ഭാൻഡുല, സ്വരശ്രീ ശ്രീധർ എന്നിവരാണ് നേതൃത്വം നൽകിയത്. നാട്ടുകാരും പങ്കാളികളായി.