ന്യൂഡൽഹി> ദേശീയപാതകളിലെയും എക്സ്പ്രസ്വേകളിലെയും ടോൾ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ കുത്തനെ വർധിപ്പിക്കും. അഞ്ച് മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് നീക്കമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അധികൃതർ അറിയിച്ചു.
മാർച്ച് 25നുള്ളിൽ പുതുക്കിയ ടോൾ നിരക്കുകളുടെ പട്ടിക എൻഎച്ച്എഐ കൈമാറും. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കാറുകൾക്കും മറ്റ് ലൈറ്റ് വെഹിക്കിളുകൾക്കും അഞ്ച് ശതമാനത്തിന്റെയും ഹെവി വെഹിക്കിളുകൾക്ക് 10 ശതമാനത്തിന്റെയും വർദ്ധനവുണ്ടായേക്കും. 2022ൽ ടോൾനിരക്കുകൾ 10 മുതൽ 15 ശതമാനം വരെ വർധിപ്പിച്ചിരുന്നു.