പറവൂർ> കോൺഗ്രസിന്റെ പിടിപ്പുകേടാണ് കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് ജനകീയ പ്രതിരോധജാഥാ അംഗം സി എസ് സുജാത പറഞ്ഞു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആർഎസ്എസ് അജൻഡയാണ് ബിജെപി സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തെ പ്രധാന സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും തലപ്പത്ത് വർഗീയവാദികളെ തിരുകിക്കയറ്റി. ജനവിരുദ്ധനയങ്ങൾക്ക് മറയിടാൻ ജാതിയും മതവും ആയുധമാക്കുന്നു.
കശ്മീർ എന്ന പ്രദേശത്തെ ഇല്ലാതാക്കുന്നതിനുള്ള തീരുമാനമെടുക്കാൻ ബിജെപിക്കുവേണ്ടിവന്നത് നാലു മിനിറ്റ് മാത്രമാണ്. കോവിഡാനന്തര ഇന്ത്യയിൽ പട്ടിണിയും തൊഴിലില്ലായ്മയും വലിയതോതിൽ വർധിച്ചു. റെയിൽവേ സോൺ, കോച്ച് ഫാക്ടറി, ഐഐടി എന്നിവയുടെ കാര്യത്തിൽ കേരളത്തോട് അവഗണന തുടരുകയാണ്.
തൊഴിലുറപ്പ് പദ്ധതിയെ ശ്വാസംമുട്ടിച്ച് കൊല്ലാനാണ് ശ്രമമെന്നും സുജാത പറഞ്ഞു.