കൊട്ടിയൂർ > കശുമാവിൻ തോട്ടത്തിൽ തീപടർന്ന് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ചപ്പമലയിലെ കരിമ്പനോലിൽ പൊന്നമ്മ (72) യാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനായി ചപ്പ് ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തോട്ടത്തിലേക്ക് തീ പടരുകയായിരുന്നു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊന്നമ്മയ്ക്ക് പൊള്ളലേറ്റത്. തിങ്കൾ രാവിലെയാണ് സംഭവം. പടർന്നുപിടിച്ച തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാൻ ഫോറസ്റ്റ് അധികൃതരും നാട്ടുകാരും ചേർന്ന് ഊർജിത ശ്രമം തുടരുന്നു.