തിരുവനന്തപുരം
സംസ്ഥാനത്തെ 5000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഉടൻ. തദ്ദേശ സ്ഥാപനങ്ങൾ നൽകിയ 7569 പേരുടെ പട്ടികയിൽനിന്നാണിത്. ഓരോ മണ്ഡലത്തിലെയും കെ ഫോണിന്റെ പോയിന്റ് ഓഫ് പ്രസൻസുള്ള പഞ്ചായത്തുകളിൽ ഏറ്റവും എളുപ്പം കണക്ഷൻ നൽകാവുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 കുടുംബങ്ങൾക്കാണ് ആദ്യം നൽകുക. എസ്സി, എസ്ടി വിഭാഗങ്ങൾക്ക് പത്ത്, മൂന്ന് ശതമാനം വീതം മുൻഗണനയുണ്ട്. എസ്ടി വിഭാഗമില്ലാത്തിടത്ത് അത് എസ്സി വിഭാഗത്തിനും തിരിച്ചും അധികം നൽകും. രണ്ട് വിഭാഗങ്ങളുമില്ലെങ്കിൽ ബിപിഎല്ലുകാർക്ക് മാത്രമായും നൽകും.
റോഡ് വികസനത്തിന്റെ ഭാഗമായി നിർമാണം തടസ്സപ്പെട്ടിരിക്കുന്ന ഭാഗങ്ങളിലൊഴികെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാർച്ച് 31ന് മുമ്പായി ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.