കൊച്ചി
ദേശാഭിമാനി ജനറൽ മാനേജരും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന പി കണ്ണൻനായരുടെ 33–-ാംചരമവാർഷികത്തിന്റെ ഭാഗമായി ദേശാഭിമാനി കൊച്ചി യൂണിറ്റിൽ അനുസ്മരണ സമ്മേളനം ചേർന്നു. അവാർഡ് നേടിയ ദേശാഭിമാനി പ്രവർത്തകരെ ആദരിച്ചു. ജനറൽ മാനേജർ കെ ജെ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശാഭിമാനിയുടെ വളർച്ചയ്ക്ക് കണ്ണൻനായർ ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയതെന്ന് കെ ജെ തോമസ് പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയം പ്രകാശിപ്പിക്കുന്ന ദേശാഭിമാനിയുടെ ശക്തിയും ശേഷിയും കൂടുതൽ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സർവമേഖലകളിലും ഇടപെട്ട് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നതെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. ബിജെപി വിരുദ്ധ രാഷ്ട്രീയം വികസിപ്പിക്കുമ്പോൾ അതിനെ കൂട്ടിയോജിപ്പിക്കാൻ ഇടതുപക്ഷത്തിനാകണം. തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം അതിന്റെ കഷ്ടപ്പാടുകൾ ഏറ്റുവാങ്ങുകയും ചെയ്ത നേതാവായിരുന്നു കണ്ണൻനായരെന്നും പറഞ്ഞു. കൊച്ചി യൂണിറ്റ് മാനേജർ ടി വി ശ്രീകുമാർ അധ്യക്ഷനായി. ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, കൊച്ചി ന്യൂസ് എഡിറ്റർ ആർ സാംബൻ എന്നിവർ സംസാരിച്ചു.
വിവിധമേഖലകളിൽ അവാർഡ് ലഭിച്ച ദേശാഭിമാനി പ്രവർത്തകർക്ക് പുത്തലത്ത് ദിനേശനും കെ ജെ തോമസും പുരസ്കാരം സമ്മാനിച്ചു. റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി, വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയൻ, ബ്യൂറോ ചീഫുമാരായ ദിനേശ്വർമ (തിരുവനന്തപുരം), ടി ആർ അനിൽകുമാർ (കൊച്ചി), ജയൻ ഇടയ്ക്കാട് (കൊല്ലം), കെ ടി രാജീവ് (ഇടുക്കി), വിനോദ് പായം (കാസർകോട്), പാലക്കാട് ന്യൂസ് എഡിറ്റർ പി വി ജീജോ, അസിസ്റ്റന്റ് എഡിറ്റർമാരായ ദിലീപ് മലയാലപ്പുഴ, കെ പി ജൂലി, ചീഫ് റിപ്പോർട്ടർ ജി രാജേഷ്കുമാർ, ചീഫ് ഫോട്ടോഗ്രാഫർമാരായ ജി പ്രമോദ്, പി വി സുജിത്, സീനിയർ സബ്എഡിറ്റർമാരായ കെ ഗിരീഷ്, കെ വി രഞ്ജിത്, ജിഷ അഭിനയ, സി എൻ റെജി, സിബി ജോർജ്, സി പ്രജോഷ് കുമാർ, മിഥുൻ കൃഷ്ണ, സീനിയർ റിപ്പോർട്ടർമാരായ എൻ കെ സുജിലേഷ്, സുനീഷ് ജോ, സബ്എഡിറ്റർ അജില പുഴയ്ക്കൽ, റിപ്പോർട്ടർ അശ്വതി ജയശ്രീ, സീനിയർ ഫോട്ടോഗ്രാഫർ കെ ഷെമീർ, ഫോട്ടോഗ്രാഫർമാരായ ജയകൃഷ്ണൻ ഓമല്ലൂർ, എം എ ശിവപ്രസാദ്, ഷിബിൻ ചെറുകര, മിഥുൻ അനില മിത്രൻ, സുമേഷ് കോടിയത്ത്, സുരേന്ദ്രൻ മടിക്കൈ, ഏരിയ ലേഖകരായ അസീം താന്നിമൂട്, മനോഹരൻ കെെതപ്രം, എ എസ് മനാഫ്, സി പ്രകാശൻ, വി ഹരിദാസ്, റിട്ട. ചീഫ് സബ്എഡിറ്റർ സണ്ണി മാർക്കോസ് എന്നിവർ പുരസ്കാരം സ്വീകരിച്ചു. സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ് സ്വാഗതവും യശോദ പ്രിയദർശിനി നന്ദിയും പറഞ്ഞു.