കുവൈറ്റ് സിറ്റ> മെട്രോ മെഡിക്കല് ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ സൂപ്പര് മെട്രോ സ്പെഷലൈസ്ഡ് മെഡിക്കല് സെന്റര് ഫഹാഹീല് മക്ക സ്ട്രീറ്റില് മംഗഫ് സിഗ്നലിനടുത്ത് പ്രവര്ത്തനമാരംഭിച്ചു.
വിവിധ രാഷ്ട്രപ്രതിനിധികളും കുവൈത്ത് ഗവണ്മെന്റ് പ്രതിനിധികളും ഇന്ത്യയുടെയും വിവിധ രാജ്യങ്ങളിലെയും സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കളും ഉള്പ്പെടെ 54 പ്രമുഖ വ്യക്തിത്വങ്ങള് ചേര്ന്ന് ജനകീയ ആതുരാലയം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില് വിവിധ രാജ്യങ്ങളുടെ കലാവിരുന്നുകള്ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്ന്ന കലാരൂപങ്ങളും അരങ്ങേറി.ഉദ്ഘാടനത്തോടനുബന്ധിച്ചു എല്ലാ ഡോക്ടര്മാരുടെയും മൂന്നു മാസത്തെ സൗജന്യ കണ്സള്ട്ടേഷന്, എല്ലാ തുടര് ചികിത്സകള്ക്കും 40 ശതമാനം ഡിസ്കൗണ്ട്, പത്തു ദിനാര് മാത്രം ഈടാക്കിക്കൊണ്ട് ഫുള് ബോഡി ചെക്കപ്പ് തുടങ്ങിയ സ്പെഷ്യല് പാക്കേജുകള് ഏര്പ്പെടുത്തിയതായി മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വിവിധ വിഭാഗങ്ങളിലായി 25ഓളം അതിപ്രശസ്തരും 40 വര്ഷത്തോളം ചികിത്സാപ്രവര്ത്തനപരിചയവുമുള്ള ഡോക്ടര്മാരുടെയും സേവനം ഉദ്ഘാടനദിവസം മുതല് ലഭ്യമാക്കിയതായി മെട്രോ മെഡിക്കല് ഗ്രൂപ്പ് ചെയര്മാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു. മറ്റു മാനേജിങ് പാര്ട്ണര്മാരും മറ്റു ശാഖകളുടെ കുവൈറ്റി സ്പോണ്സര്മാരും സന്നിഹിതരായിരുന്നു. മെട്രോ ഫഹാഹീല് ശാഖയില് വരുന്നവരുടെ സൗകര്യാര്ത്ഥം മുന്വശത്തും പിന്വശത്തും പ്രത്യേക പാര്ക്കിംഗ് സൗകര്യം ഏര്പ്പെടുത്തിയതായും മാനേജ്മെന്റ് അറിയിച്ചു.