കൊച്ചി> ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പുരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനവേദിയിൽ എത്തിയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പേര് വാർത്തയിൽനിന്ന് ഒഴിവാക്കി മലയാള മനോരമ.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച, കേരള സംഘാംഗങ്ങളുടെ പട്ടികയിലും ചിത്രത്തിലും കുന്നപ്പിള്ളിയെ ഒഴിവാക്കി. മറ്റ് എംഎൽഎമാരുടെയും മുൻ ഡിസിസി പ്രസിഡന്റുമാരുടെയും ഉൾപ്പെടെ 36 അംഗ പട്ടിക നിരത്തിയിട്ടും എൽദോസിന്റെ പേരില്ല. ഗ്രൂപ്പ് ഫോട്ടോയിൽനിന്നും വെട്ടി.
അതേസമയം, സമ്മേളന നഗറിൽ കെ സുധാകരനും വി ഡി സതീശനുമൊപ്പം എന്ന തലക്കെട്ടോടെ എൽദോസ്തന്നെ ഫെയ്സ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തു. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരി. രാഹുൽ ഗാന്ധിക്കും കെ സുധാകരനും വി ഡി സതീശനും അവർ പരാതി നൽകി.