മാവേലിക്കര > അവിഭക്ത കമ്യൂണിസ്റ്റ് പാര്ടിയുടെ മാവേലിക്കര താലൂക്കിലെ ആദ്യ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവംഗവുമായിരുന്ന തെക്കേക്കര വടക്കേമങ്കുഴി കരുണാലയത്തില് കെ പരമേശ്വരന് ഉണ്ണിത്താന് (കെ പി ഉണ്ണിത്താന്, 93) അന്തരിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്റും റേഷന് ഡീലേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റുമായിരുന്നു.
സംസ്കാരം ശനി പകല് 12 ന് വീട്ടുവളപ്പില്. ഭാര്യ: പരേതയായ ശാരദാമ്മ. മക്കള്: ശ്രീകുമാരി, പി അജയകുമാര്, അഡ്വ. പി ഉണ്ണികൃഷ്ണന് (പാലക്കാട് മരുതൂര് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കേരള റൂറല് എംപ്ലോയ്മെന്റ് ആന്ഡ് വെല്ഫെയര് സൊസൈറ്റി ചെയര്മാന്) അഡ്വ. പി സന്തോഷ് (പബ്ലിക് പ്രോസിക്യൂട്ടര് ആന്ഡ് ഗവ. പ്ലീഡര്, മാവേലിക്കര). മരുമക്കള്: മുരളീധരന് നായര് (റിട്ട. ജനറല് മാനേജര്, മലബാര് സിമന്റ്സ്, പാലക്കാട്), ജയലക്ഷ്മി, ശ്രജനനി, കെ ശ്രീജ.















