കൽപ്പറ്റ
കേന്ദ്ര സർക്കാർ മതന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് ജാഥാ മാനേജർ പി കെ ബിജു പറഞ്ഞു. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ കുറഞ്ഞു. പശുക്കളുടെ പേരിൽ പാവപ്പെട്ടവരെ ചുട്ടുകൊല്ലുന്നു. വലതുപക്ഷ മാധ്യമങ്ങൾ പാരിതോഷികം വാങ്ങി അവർക്കുവേണ്ടി ജോലിചെയ്യുകയാണ്.
രാജ്യത്തെ പ്രശ്നങ്ങളൊന്നും കോൺഗ്രസ് അറിയുന്നില്ല. കേന്ദ്ര സർക്കാരിനെതിരെ അവർ മിണ്ടുന്നില്ല. എൽഡിഎഫിന്റെ തുടർ ഭരണം യുഡിഎഫിന് സഹിക്കുന്നില്ല. കോൺഗ്രസ്–ബിജെപി–-മുസ്ലിംലീഗ് മുന്നണിയാണ് കേരളത്തിൽ. ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയും ചേർന്നു. കേരളത്തിലെ ജനങ്ങൾ സർക്കാരിന്റെ കൂടെയാണ്. ലോകനിലവാരമുള്ള നാടായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.















