തലശേരി
മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. എല്ലാ ഉൽകൃഷ്ട ചിന്താധാരകളുടെയും ശവപ്പറമ്പായി ഇന്ത്യ മാറി. ഈ ദുഷ്പേര് രാജ്യത്തെ ലോകത്തിനുമുന്നിൽ ഒറ്റപ്പെടുത്തും. നാനാജാതി മതസ്ഥരെയും അണിനിരത്തി മതനിരപേക്ഷ സമൂഹം പടുത്തുയർത്തുകമാത്രമാണ് ഇതിന് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.