കോട്ടയം > കേരള വികസന മാതൃകയെ അട്ടിമറിക്കാന് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്ക്കാര് സമീപനം സാമ്പത്തിക ഫാസിസമെന്ന് കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എംപി. കേരള കോണ്ഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് അവകാശപ്പെട്ട 40,000 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് കേന്ദ്രബജറ്റില് ഇത്തവണ വെട്ടിക്കുറച്ചത്.
ദിനംപ്രതി രാജ്യസ്നേഹം വിളമ്പുന്നവര് ന്യൂനപക്ഷ അവകാശങ്ങളെ അട്ടിമറിക്കുന്നു. 2023- –-24 കേന്ദ്രബജറ്റില് ന്യൂനപക്ഷങ്ങള്ക്കുള്ള വിഹിതം നിര്ദാക്ഷിണ്യം വെട്ടിക്കുറച്ചത് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. കര്ഷകര് നേരിടുന്ന വെല്ലുവിളികളും കാര്ഷിക മേഖലയിലെ പ്രശ്നങ്ങളും ചര്ച്ചചെയ്യാനും പ്രക്ഷോഭങ്ങള്ക്ക് രൂപം നല്കാനും സംസ്ഥാതലത്തില് മാര്ച്ച് 17 ന് കോട്ടയത്ത് കര്ഷകമഹാസംഗമം സംഘടിപ്പിക്കും.
ഇതിനോട് അനുബന്ധിച്ച് 10, 11 തീയതികളില് കേരള കര്ഷക യൂണിയന് എം ആഭിമുഖ്യത്തില് സംസ്ഥാന പ്രതിനിധി സമ്മേളനവും കര്ഷകസെമിനാറുകളും സംഘടിപ്പിക്കും. മന്ത്രി റോഷി അഗസ്റ്റിന്, വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന് എംപി, ചീഫ് വിപ്പ് ഡോ. എന് ജയരാജ്, പി കെ സജീവ്, ഓഫീസ് ചാര്ജ് ജനറല് സെക്രട്ടറി സ്റ്റീഫന് ജോര്ജ്, എംഎല്എമാരായ ജോബ് മൈക്കിള്, സെബാസ്റ്റ്യന് കുളത്തുങ്കല്, ട്രഷറര് എന് എം രാജു എന്നിവര് സംസാരിച്ചു.