തിരുവനന്തപുരം> പിഎസ്സിയുടെ വാർഷിക കലണ്ടർ പ്രകാരം ഇതുവരെ പ്രസിദ്ധീകരിച്ച 760 വിജ്ഞാപനങ്ങൾക്കായി ഈ വർഷം നടക്കുന്നത് 1015 പരീക്ഷ. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ഏറെ നാളായി മുടങ്ങിക്കിടന്ന തസ്തികകളും ഇതിൽ ഉൾപ്പെടും. ഇനി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകളും വൈകാതെ നടക്കും.
പരീക്ഷനടത്താൻ ഉദ്ദേശിക്കുന്ന മാസമാണ് കലണ്ടറിൽ ഉൾപ്പെടുത്തിയത്. പത്താംതരം, പ്ലസ്ടു, ബിരുദതല പ്രാഥമിക പരീക്ഷകൾ ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടക്കും. മൂന്ന് മാസം വീതമുള്ള ആറ് സ്ലോട്ടുകളിലാണ് പരീക്ഷ.
ഈ വർഷം പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ
മെയ്– ജൂലൈ
മോട്ടോർ വെഹിക്കൾ വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സിൽ സർവേയർ ഗ്രേഡ് 2, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകർ, വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസി. പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, സബ് ഇൻസ്പെക്ടർ ട്രെയിനി, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി.
ജൂൺ– ആഗസ്ത്
വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ, മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4,
യൂണിവേഴ്സിറ്റി എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ,
കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനിയർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, വനിതാ സിവിൽ പൊലീസ് ഓഫീസർ (പൊലീസ് ബാൻഡ്), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻ എൻജിനിയർ (സിവിൽ),
വിവിധ വിഷയങ്ങളിൽ എൽപി സ്കൂൾ അധ്യാപകർ.
ജൂലൈ– സെപ്തംബർ
കെഎസ്ഇബി സബ് എൻജിനിയർ, സർവകലാശാല ലാസ്റ്റ് ഗ്രേഡ്.
ആഗസ്ത്- ഒക്ടോബർ
സർവകലാശാലകളിൽ പിആർഒ, സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഫാർമസിറ്റ് ഗ്രേഡ് 2,
ഖാദിബോർഡിലും കയർകോർപറേഷനിലും എൽഡി ടൈപ്പിസ്റ്റ്
സെപ്തംബർ– നവംബർ
കമ്പനി ബോർഡ് കോർപറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്, ഫയർമാൻ ഗ്രേഡ് 2 , വിവിധ വിഷയങ്ങളിൽ ലക്ചറർ.
ഒക്ടോബർ- ഡിസംബർ
മത്സ്യഫെഡ് ഓഫീസ് ഓഫീസ് അറ്റൻഡർ, ഖാദിബോർഡിൽ എൽഡി ക്ലർക്ക്