ന്യൂഡല്ഹി> എ എ പി – ബി ജെ പി കൗണ്സിലര്മാരുടെ കയ്യാങ്കളിയെ തുടര്ന്ന് മൂന്ന് തവണ മാറ്റിവെച്ച ഡല്ഹി മുന്സിപ്പല് കോര്പ്പറേഷന് മേയര് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്, ഡെപ്യൂട്ടി മേയര്, സ്റ്റാന്ഡിംഗ് കമ്മിറ്റിയിലേക്കുള്ള 6 അംഗങ്ങള് എന്നിവരുടെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. നാമനിര്ദേശം ചെയ്ത അംഗങ്ങള്ക്ക് വോട്ടവകാശമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
മേയര് തെരഞ്ഞെടുപ്പ് ആദ്യം നടത്തണമെന്നും ശേഷം ഡെപ്യൂട്ടി മേയറുടെയും സ്റ്റാന്ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പിന് മേയര് നേതൃത്വം നല്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
250 അംഗ കോര്പറേഷനില് 134 കൗണ്സിലര്മാരാണ് ആം ആദ്മി പാര്ട്ടിക്കുള്ളത്. ബിജെപിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാള് ബിജെപിയില് ചേര്ന്നതോടെയാണ് അംഗങ്ങള് 105 ആയത്. കോണ്ഗ്രസിന് എട്ട് കൗണ്സിലര്മാരാണുള്ളത്.