കൊച്ചി> മുതിര്‍ന്ന സിപിഐ എം നേതാവ് എംഎം ലോറന്‍സിന്റെ മകന് അഡ്വ: എബ്രഹാം എംഎല് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ന് കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു. അഭി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അധ്യാപികയായ സോജയാണ് ഭാര്യ. മക്കള്‍: ഇസഹാക്ക്(ആര്‍ക്കിടെക്ട്), വിവിയന്‍(അയര്‍ലന്റ്). സഹോദരങ്ങള്‍: സുജാത ബോബന്, അഡ്വ എംഎല് സജീവന്( സ്പെഷ്യല്‍ ഗവ. പ്ലീഡര്‍,റെവന്യു ),ആശ. സംസ്കാരം പിന്നീട്.