തിരുവനന്തപുരം
മൽഹൊർ– -ലഖ്നൗ സെക്ഷനിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ വടക്ക് കിഴക്കൻ റെയിൽവേ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുന്നു. 12512 കൊച്ചുവേളി–-ഗൊരഖ്പുർ രപ്തി സാഗർ എക്സ്പ്രസ് 25ന് മനക് നഗർ വഴിയായിരിക്കും സർവീസ് നടത്തുക. 12512 കൊച്ചുവേളി–-ഗൊരഖ്പുർ രപ്തി സാഗർ എക്സ്പ്രസ് 28, മാർച്ച് ഒന്ന് ദിവസങ്ങളിൽ കൺപുർ വഴിയും 12511 ഗൊരഖ്പുർ–-കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസ് 23, 24, 26 മൽഹൊ വഴിയുമായിരിക്കും സർവീസ് നടത്തുക. 12511 ഗൊരഖ്പുർ–- കൊച്ചുവേളി രപ്തി സാഗർ മാർച്ച് രണ്ടിനും മൂന്നിനും അയോധ്യ, സുൽത്താൻപുർ വഴിയും 12522 എറണാകുളം ബറൗണി രപ്തി സാഗർ എക്സ്പ്രസ് മാനക് നഗർ വഴിയും 12521 ബറൗണി–- എറണാകുളം രപ്തി സാഗർ എക്സ്പ്രസ് 27ന് മൽഹൊർ വഴിയുമായിരിക്കും.
രപ്തി സാഗർ
വൈകും
കൊച്ചുവേളി ജങ്ഷനിൽനിന്ന് രാവിലെ 6.35ന് പുറപ്പെടുന്ന 12512 കൊച്ചുവേളി– -ഗൊരഖ്പുർ രപ്തി സാഗർ എക്സ്പ്രസ് 22, 26, മാർച്ച് ഒന്ന്, മൂന്ന് തീയതികളിൽ മൂന്നുമണിക്കൂർ വൈകി രാവിലെ 9.35ന് ആയിരിക്കും പുറപ്പെടുക. 28ന് കൊച്ചുവേളി ജങ്ഷനിൽനിന്ന് നാലുമണിക്കൂർ വൈകി രാവിലെ 10.35നും 12511 ഗൊരഖ്പുർ–- കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസ് 23, 24, 26, മാർച്ച് മൂന്ന് ദിവസങ്ങളിൽ ഗൊരഖ്പുരിൽനിന്ന് രാവിലെ 6.35ന് പകരം മൂന്നുമണിക്കൂർ വൈകി 9.35നും ആയിരിക്കും പുറപ്പെടുക.
മാർച്ച് രണ്ടിന് ഗൊരഖ്പുരിൽനിന്ന് നാലു മണിക്കൂർ വൈകിയാകും രപ്തി സാഗർ പുറപ്പെടുക. 12521 ബറൗണി– -എറണാകുളം രപ്തി സാഗർ എക്സ്പ്രസ് ബറൗണി ജങ്ഷനിൽനിന്ന് 27ന് രാത്രി 22.50നു പകരം മൂന്നുമണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. 12522 എറണാകുളം–- ബറൗണി രപ്തി സാഗർ എക്സ്പ്രസ് 24ന് എറണാകുളം ജങ്ഷനിൽനിന്ന് രാവിലെ 10.50ന് പകരം മൂന്നുമണിക്കൂർ വൈകിയാകും പുറപ്പെടുക.















