Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിയമം മറികടന്ന്‌ നിയമിക്കാൻ ഗവർണർക്ക്‌ അധികാരമില്ല : ഹൈക്കോടതി

by News Desk
February 21, 2023
in KERALA
0
നിയമം-മറികടന്ന്‌-നിയമിക്കാൻ-ഗവർണർക്ക്‌-അധികാരമില്ല-:-ഹൈക്കോടതി
0
SHARES
201
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
നിയമം മറികടന്ന് സർവകലാശാലയുടെ തലപ്പത്ത് നിയമനം നടത്താൻ ചാൻസലർകൂടിയായ ഗവർണർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സർവകലാശാല നിയമത്തിന്റെ 13 (7) വകുപ്പ് പാലിച്ചുമാത്രമേ നിയമനം സാധ്യമാകൂ. അതിനാൽ, സർക്കാർ നൽകിയ പാനൽ മറികടന്ന് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്കാകില്ലെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കെടിയു താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ തീർപ്പാക്കിയുള്ള ഉത്തരവിലാണ് പരാമർശം. തിങ്കളാഴ്ചയാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.

വിസിയായിരുന്ന ഡോ. എം എസ് രാജശ്രീ, സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് താൽക്കാലിക നിയമനം വേണ്ടിവന്നത്. ഡിജിറ്റൽ സർവകലാശാല വിസിക്കോ പ്രോ വിസിക്കോ ചുമതല നൽകണമെന്ന സർക്കാർനിർദേശം കണക്കിലെടുക്കാതെ ഗവർണർ ഏകപക്ഷീയമായി സിസയെ നിയമിച്ച് ഉത്തരവിറക്കിയെന്ന് ആരോപിച്ചാണ് സർക്കാർ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. കെടിയു വിസി നിയമനത്തിന് ഗവർണറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി സേർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകണമെന്നും തുടർനടപടി വേഗം പൂർത്തിയാക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ ഗവർണർക്ക് വിസിയായി നിയമിക്കാം. എന്നാൽ, ആരെ നിയമിക്കണമെന്ന് ശുപാർശ ചെയ്യാൻ അധികാരം സംസ്ഥാന സർക്കാരിനാണ്. നേരത്തേ ശുപാർശ ചെയ്തവർക്ക് യോഗ്യതയില്ലെന്നതിനാൽ യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാനുള്ള അവകാശം സർക്കാരിന് ഇല്ലാതാകുന്നില്ല. സിസ തോമസിനെ നിയമിച്ചത് ആറുമാസത്തേക്കാണ്. അത്രയുംകാലം സിസ വിസിയായി തുടരണമോയെന്നത് സർക്കാരിന് തീരുമാനിക്കാം. ഈ കാലയളവിൽ പുതിയ വിസിയെ നിയമിക്കാൻ സർക്കാരിന് ശുപാർശ ചെയ്യാം. വിസി നിയമനത്തിന് സേർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ നിർദേശം അനാവശ്യമാണെന്നും വിധിയിൽ പറയുന്നു.

Previous Post

ടൈഫോയ്‌ഡ്‌ വാക്സിൻ ; വാങ്ങുന്നത്‌ 10 ലക്ഷത്തോളം വാക്സിൻ

Next Post

ഇപിഎഫ്‌ഒ വീണ്ടും രേഖകൾ 
ചോദിക്കുന്നത്‌ ദ്രോഹിക്കാൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇപിഎഫ്‌ഒ-വീണ്ടും-രേഖകൾ-
ചോദിക്കുന്നത്‌-ദ്രോഹിക്കാൻ

ഇപിഎഫ്‌ഒ വീണ്ടും രേഖകൾ 
ചോദിക്കുന്നത്‌ ദ്രോഹിക്കാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.