ബംഗളൂരു
മുസ്ലിങ്ങൾ ഒരു ഹിന്ദു പെൺകുട്ടിയെ ലൗജിഹാദിൽ ‘കുടുക്കിയാൽ’ പകരം 10 മുസ്ലിം പെൺകുട്ടികളെ കുടുക്കണമെന്ന് തീവ്രഹിന്ദുത്വവാദിയായ ശ്രീരാം സേന നേതാവ് പ്രമോദ് മുത്തലിക്ക്. ബഗൽകോട്ടിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് വിവാദ ആഹ്വാനം. മുസ്ലിം പെൺകുട്ടികളെ ‘കുടുക്കുന്നവർക്ക്’ സംഘടന സംരക്ഷണവും ജോലിയും നൽകുമെന്നും പ്രഖ്യാപിച്ചു.
ലൗജിഹാദ് എന്ന ‘ആപത്തി’നെപ്പറ്റി ഹിന്ദു പെൺകുട്ടികളെ ബോധവൽക്കരിക്കേണ്ടത് ശ്രീരാം സേനയുടെ ഉത്തരവാദിത്വമാണെന്നും പ്രമോദ് പറഞ്ഞു. കർണാടകത്തിൽ 500 അനധികൃത ക്രിസ്ത്യൻ പള്ളിയുണ്ടെന്നും അവയെല്ലാം ഇടിച്ചുനിരത്തണമെന്നും മുത്തലിക് മുമ്പ് ആഹ്വാനം ചെയ്തിരുന്നു.















