ന്യൂഡൽഹി
ഔദ്യോഗിക ജീവിതത്തിന്റെ അവസാനം സർവീസ് രേഖയിലെ ജനനതീയതി തിരുത്തണമെന്ന് ജീവനക്കാർക്ക് ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.
സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് കമ്പനി ജീവനക്കാരൻ വിരമിക്കുന്നതിനുമുമ്പ് ജനനതീയതി തിരുത്തണമെന്ന് ആവശ്യപ്പെട്ടത് കമ്പനി തള്ളിയിരുന്നു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയിൽനിന്ന് ജീവനക്കാരൻ അനുകൂല വിധി നേടി. കമ്പനി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം, ഈ കേസിൽ ജീവനക്കാരൻ ജോലിയിൽ ചേർന്നപ്പോൾ നൽകിയ ജനനതീയതി കൃത്യമായിരുന്നെന്നും പിന്നീട് അദ്ദേഹമറിയാതെ പിശകുണ്ടാവുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ജനനതീയതി തിരുത്തണമെന്ന ജീവനക്കാരന്റെ ആവശ്യം ശരിവച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.















