ന്യൂഡൽഹി
അദാനിഗ്രൂപ്പിന്റെ ഓഹരി ഇടപാടുകളെക്കുറിച്ചുള്ള ഫോർബ്സ് റിപ്പോർട്ട് പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹിൻഡൻബർഗ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഡോ. ജയാതാക്കൂറാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ, ആരും ഇത്തരം റിപ്പോർട്ടുകൾ രേഖയായി കണക്കാക്കില്ലെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. അദാനി ഓഹരിത്തകർച്ചയുമായി ബന്ധപ്പെട്ട് ഓഹരിനിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.















