തൃശൂർ > വനിതാ ടിടിഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കി റിമാൻഡിൽ. തൃശൂർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ 3 കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജനുവരി 14ന് രാത്രി 11ന് ഗാന്ധിധാം എക്സ്പ്രസിലുണ്ടായ സംഭവത്തിൽ കോട്ടയം റെയിൽവേ പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് തൃശൂർ റെയിൽവേ പൊലീസിനു കൈമാറി കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ച കോടതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.