മനാമ> സൗദിയില്‍ ഡിജിറ്റലായി വ്യാജരേഖ ചമക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ. ഡിജിറ്റല്‍ ഒപ്പുകള്‍, രേഖകള്‍, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വ്യാജമായി ഉണ്ടാക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും ഇലക്ട്രോണിക് നിയമപ്രകാരം അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍(ഏതാണ്ട് 11,04,21,633 രൂപ) വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
ഇതിനു പുറമേ കുറ്റകൃത്യം നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സംവിധാനങ്ങളും കണ്ടുകെട്ടും. അന്തിമ വിധി കുറ്റവാളിയുടെ ചെലവില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും പ്രൊസിക്യൂഷനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കംപ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജരേഖ ഉണ്ടാക്കുന്നത് വലിയ ഇലക്ട്രോണിക് കുറ്റകൃത്യമായാണ് സൗദി കണക്കാക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യും. ഡിജിറ്റല്‍ ഇടപാടുകളുടെ സമഗ്രത സംരക്ഷിക്കാനും വ്യാജന്മാരെ തടയാനും ലക്ഷ്യമിട്ടാണിത്.