കൊൽക്കത്ത
സാധാരണക്കാരെ ദ്രോഹിക്കുകയും കോർപറേറ്റുകളെ സഹായിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സമരൈക്യം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്താണ് ഹൗറയിൽ നടന്ന കർഷക തൊഴിലാളി യൂണിയൻ പത്താം അഖിലേന്ത്യ സമ്മേളനം സമാപിച്ചത്. എ വിജയരാഘവൻ (പ്രസിഡന്റ്), ബി വെങ്കട്ട് (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ കരുത്തുറ്റ നേതൃനിരയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: എം വി ഗോവിന്ദൻ (കേരളം), അമിയ പാത്ര (പശ്ചിമ ബംഗാൾ), ഭാനുലാൽ സഹ (ത്രിപുര), എ ലാസർ (തമിഴ്നാട്), ജി നാഗയ്യ (തെലങ്കാന), കെ കോമള കുമാരി (കേരളം), ഭുപ് ചന്ദ് ചാനൊ (പഞ്ചാബ്). ജോയിന്റ് സെക്രട്ടറിമാർ: ബിക്രം സിങ്, വി ശിവദാസൻ (സെന്റർ), തുഷാർ ഘോഷ് (പശ്ചിമ ബംഗാൾ), വെങ്കിടേഷ്വരലു (ആന്ധ്ര പ്രദേശ്), ബ്രിജിലാൽ ഭാരതി (ഉത്തർപ്രദേശ്), എൻ ചന്ദ്രൻ (കേരളം). സെന്ററിൽ പ്രവർത്തിക്കുന്ന മലയാളി ടി ബാബു മോഹനനെ കേന്ദ്ര വർക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.