ആലുവ
ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ അനശ്വരവും മതങ്ങൾക്ക് അതീതവുമാണെന്ന് മന്ത്രി വീണാ ജോർജ്. ദർശനങ്ങൾ രൂപപ്പെടണമെങ്കിൽ മൗലികമായ ചിന്തകൾ വേണം. ഗുരുദർശനങ്ങൾ അത്തരത്തിലുള്ളതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സർവമതസമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അധ്യക്ഷനായി. സ്വാമി പ്രബോധതീർഥ, സ്വാമി ത്യാഗീശ്വരൻ, നന്ദാത്മജാനന്ദ സ്വാമികൾ, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി, ഡോ. ഗീത സുരാജ്, സ്വാമി വീരേശ്വരാനന്ദ, കെ എൻ ദിവാകരൻ, മധുസൂദനൻ ശാന്തി എന്നിവർ സംസാരിച്ചു.
ചരിത്രസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുരുധർമ പ്രചാരണസഭ സെക്രട്ടറി ഗുരുപ്രകാശം സ്വാമികൾ അധ്യക്ഷനായി. കെ ബാബു എംഎൽഎ മുഖ്യാതിഥിയായി. ചരിത്രകാരൻ കെ എൻ ഗണേഷ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ, പി പി രാജൻ, ടി ജി മോഹൻദാസ്, സ്വാമി ശിവനാരായണ തീർഥ, സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ജ്ഞാനതീർഥ, സ്വാമി ശങ്കരാനന്ദ എന്നിവർ സംസാരിച്ചു.
ശനി രാവിലെ 10ന് സംഘടനാസമ്മേളനം സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അധ്യക്ഷനാകും. രണ്ടിന് സന്യാസിസംഗമം നടക്കും. വൈകിട്ട് അഞ്ചിന് നൂറാമത് സര്വമതസമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന് വാസവന് മുഖ്യാതിഥിയാകും.















