തൃശൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നയിക്കുന്ന കേരള പദയാത്രയുടെ പര്യടനം തൃശൂർ ജില്ലയിൽ ബുധനാഴ്ച പൂർത്തിയാവും. 20 ദിവസം പിന്നിട്ട ജാഥ മോഹിനിയാട്ട നർത്തകി ഡോ. നീന പ്രസാദാണ് ബുധനാഴ്ച നയിച്ചത്. ആനക്കല്ലിൽ നിന്ന് ആരംഭിച്ചു. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമാണ് ജാഥ മുന്നോട്ടുവയ്ക്കുന്നത്. ഷീ ആർക്കൈവ് എന്ന നാടകവും വിൽ കലാമേളയും സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.
ആമ്പല്ലൂരിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ജാഥയെ സ്വീകരിക്കാനെത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസി വിൽസൻ അധ്യക്ഷയായി. ഡോ. നീന പ്രസാദ്, വൈസ് ക്യാപ്റ്റൻ ജോജി കുട്ടുമ്മൽ, പ്രൊഫ. ബാലഗോപാലൻ, എ എസ് ജിനി എന്നിവർ സംസാരിച്ചു. പുതുക്കാട് പി തങ്കം അധ്യക്ഷയായി. ജാഥാ മാനേജർ പി രമേഷ് കുമാർ, ഹരിറാം കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത് എന്നിവർ സംസാരിച്ചു. നന്തിക്കരയിൽ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. പരിഷത്ത് നടത്തിയ തീരദേശ പഠന റിപ്പോർട്ട് ജാഥാ ക്യാപ്റ്റൻ ജില്ലാ പഞ്ചായത്ത് മെമ്പർ സരിതാ രാജേഷിന് നൽകി പ്രകാശിപ്പിച്ചു. കൊടകരയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് അധ്യക്ഷനായി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ടി ജെ സനീഷ് കുമാർ എംഎൽഎ, ടി എ വേലായുധൻ എന്നിവർ സംസാരിച്ചു. പദയാത്ര ബുധനാഴ്ച ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം നയിക്കും. കൊടകരയിൽനിന്ന് ആരംഭിച്ച് കറുകുറ്റിയിൽ സമാപിക്കും. തുടർന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.