പാലക്കാട്
: പ്രണയദിനത്തിൽ ട്രാൻസ്ജെൻഡർമാർ വിവാഹിതരായി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥും കോട്ടക്കൽ സ്വദേശിനി റിഷാന ഐഷുവുമാണ് പ്രണയദിനമായ ചൊവ്വാഴ്ച പുതിയ ജീവിതത്തിന് തുടക്കം കുറിച്ചത്. പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ് നെന്മാറ, ഇതിഹാസ് ഫൗണ്ടേഷൻ, ടോപ് ഇൻ ടൗൺ പാലക്കാട് എന്നിവരായിരുന്നു വിവാഹ സംഘാടനം. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. പ്രവീൺ ബോഡിബിൽഡിങ്ങിൽ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സഹയാത്രിക’യുടെ അഡ്വക്കേസി കോ–-ഓർഡിനേറ്ററാണ്. റിഷാന തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മോഡലുമാണ്.