ഒറ്റപ്പാലം> പട്ടയത്തിന് കൈക്കൂലി വാങ്ങിയ ലാൻഡ് ട്രിബ്യൂണൽ ഓഫീസ് ക്ലർക്കിനെയും വില്ലേജ് ഓഫീസറെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഒറ്റപ്പാലം ഭൂപരിഷ്കരണ പ്രത്യേക തഹസിൽദാരുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ആലപ്പുഴ സ്വദേശി ശ്രീജിത്ത് ജി നായർ, വെള്ളിനേഴി വില്ലേജ് ഓഫീസർ ചെർപ്പുളശേരി സ്വദേശി കെ പി നജീമുദ്ദീൻ എന്നിവരെ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെയാണ് ചൊവ്വാഴ്ച റിമാൻഡ് ചെയ്തത്. വെള്ളിനേഴി കുറ്റാനശേരി പച്ചിലാംകൊട്ടിൽ രാധയുടെ അമ്മയുടെ പേരിലുള്ള 40 സെന്റ് സ്ഥലത്തിന്റെ പട്ടയം ശരിയാക്കാനാണ് ഇവർ 10,000 രൂപ കൈക്കൂലി വാങ്ങിയത്.