ന്യൂഡൽഹി> ഹിൻഡെൻബെർഗ് റിസെർച്ച് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദാനിഗ്രൂപ്പിന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പൊതുജനങ്ങളുടെ ലക്ഷകണക്കിന് കോടി രൂപ തട്ടിച്ച ഗൗതംഅദാനിക്കും കമ്പനികൾക്കും എതിരെ സിബിഐ, ഇഡി, സെബി, ആർബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഡോ. ജയാതാക്കൂറാണ് കോടതിയെ സമീപിച്ചത്.
അദാനി എന്റർപ്രൈസസ് തുടർ ഓഹരി വിൽപ്പനയിൽ എൽഐസിയും എസ്ബിഐയും നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അദാനി ഗ്രൂപ്പിന് എതിരെ റിപ്പോർട്ടുകൾ നൽകിയ ഹിൻഡെൻബെർഗ് റിസെർച്ചിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജികൾ പരിഗണിച്ച കോടതി, ഭാവിയിൽ ഇത്തരം തകർച്ചകൾ ഉണ്ടാകുമ്പോൾ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.