കാന്പൂര്> ഉത്തര്പ്രദേശിലെ കാന്പൂരില് വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു. ഉത്തര്പ്രദേശില് കാന്പൂരിലെ ദേഹാത്ത് ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
45 വയസുള്ള സ്ത്രീയും 20 കാരിയായ മകളുമാണ് മരിച്ചത്. പൊലീസ് ചുട്ടുകൊന്നതാണെന്നു വിമര്ശനമുയര്ന്നു. തിങ്കള്ഴ്ചയാണ് സംഭവം. അമ്മയും മകളും അകത്തുണ്ടായിരുന്നപ്പോഴാണ് പൊലീസുകാര് വീട് കത്തിച്ചതെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, സ്വയം തീ കൊളുത്തിയാണ് ഇരുവരും മരിച്ചതെന്ന് ലോക്കല് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. പിന്നീട് പ്രദേശത്തുള്ളവരുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില് 13 പേര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. സബ് ഡിവിഷണല് മജിസ്ട്രേറ്റ്, സ്റ്റേഷന് ഹൗസ് ഓഫീസര്, ബുള്ഡോസര് ഡ്രൈവര് എന്നിവരടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകശ്രമത്തിനാണ് കേസെടുത്തത്. മാഡ്വാലി ഗ്രാമത്തിലാണ് ഒഴിപ്പിക്കല് അരങ്ങേറിയത്. സര്ക്കര് ഭൂമി ഒഴിപ്പിക്കുന്നതിനായായിരുന്നു ഉദ്യോഗസ്ഥര് എത്തിയത്. ഒരു നോട്ടീസ് പൊലുമില്ലാതെ രാവിലെ തന്നെ എത്തി ഒഴിപ്പിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള് പറഞ്ഞു.
‘ അവര് വന്ന് നേരെ വീടിന് തീകൊളുത്തുകയായിരുന്നു. ഞങ്ങള് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അവര് ഞങ്ങളുടെ ക്ഷേത്രം തകര്ത്തു. ആരും ഒന്നും ഇതിനെതിരെ ചെയ്തില്ല. ജില്ലാ മജിസ്ട്രേറ്റ് പോലും. എല്ലാവരും ഓടി, എന്റെ അമ്മയെ ആരും രക്ഷിച്ചില്ല’- ശിവം ദിക്ഷിത് പറയുന്നു.
‘എവിടെയെങ്കിലും ഒഴിപ്പിക്കല് നടക്കുന്നുണ്ടെങ്കില് അതുമായി ബന്ധപ്പെട്ട വീഡിയോ ഷൂട്ട് ചെയ്യും, വീഡിയോ പരിശോധിച്ച് വേണ്ട അന്വേഷണം നടത്തും’- പൊലീസ് സൂപ്രണ്ട് ബിബിജിടിഎസ് മൂര്ത്തി പറഞ്ഞു. സബ് ഡിവിഷല് മജിസ്ട്രേറ്റ് ഗ്യാനേശ്വര് പ്രസാദ്, ലേഖ്പാല് സിംഗ് എന്നിവര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന് ഗ്രാമവാസികള് പറഞ്ഞു.
സംഭവത്തില് സമാജ്വാദി പാര്ട്ടി പ്രതിഷേധിച്ചു