മണ്ണാർക്കാട്> പടക്കം പൊട്ടിച്ച് എടിഎം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എലമ്പുലാശ്ശേരിയിലുള്ള എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. അലാറം മുഴങ്ങിയതോടെ ബാങ്ക് മാനേജർ വിവരം അറിയിച്ചതിൽ പോലീസ് സ്ഥലത്തെത്തി.
നീല ഷർട്ടും, മുഖം മൂടിയും ധരിച്ച ഒരാൾ എടിഎമ്മിനുള്ളിൽ കയറി പടക്കം പൊട്ടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പണം നഷ്ട്ടമായിട്ടില്ല. അന്വേഷണമാരംഭിച്ചതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു.