ന്യൂഡൽഹി> ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ സുപ്രീംകോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺബ്രിട്ടാസ് എംപി കേന്ദ്ര തൊഴിൽമന്ത്രിക്ക് കത്ത് നൽകി.
നിലവിൽ ഇപിഎസ് പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 പേർ പദ്ധതിയിൽ തുടരുന്നുണ്ട്. വിരമിച്ച ജീവനക്കാരിൽ ഭൂരിപക്ഷത്തിനും ആയിരം രൂപയിൽ കുറഞ്ഞ പെൻഷനാണ് ലഭിക്കുന്നത്. നിഷ്ക്രിയമായ അക്കൗണ്ടുകളിൽ 4000 കോടിയോളം നിലവിലുണ്ട്. 2022 മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് ഇപിഎഫ്ഒ കോർപ്പസ് 18,64,136 കോടിയുണ്ട്. ഇതിൽ 6,89,210.72 കോടി ഇപിഎസ് വിഹിതമാണ്. വർഷങ്ങൾ നീണ്ട് നിയമപോരാട്ടത്തിന് ഒടുവിലാണ് ജീവനക്കാർ ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന ഉത്തരവ് നേടിയത്.
ഈ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കാൻ വേണ്ട എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കാൻ ഇപിഎഫ്ഓയ്ക്ക് തൊഴിൽമന്ത്രാലയം കർശനനിർദേശം നൽകണമെന്നും ജോൺബ്രിട്ടാസ് ആവശ്യപ്പെട്ടു.