കൊച്ചി > കൊച്ചിയിൽ ബസുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ഡ്രൈവർമാർക്കെതിരെ നടപടി. അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസെടുത്തത്. മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാരെയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു.
അമിതവേഗത അറിയിക്കാൻ ബസുകളിൽ ടോൾ ഫ്രീ നമ്പർ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കർ പതിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കിയത്. ഇതിന് പുറമെ ബസുകളുടെ മരണപ്പാച്ചിലിൽ സർക്കാരും ഇടപെട്ടിരുന്നു.















