Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഒറ്റയടിയിൽ തീർന്നു ; കേരളത്തെ ഒരു ഗോളിന്‌ വീഴ്‌ത്തി കർണാടക

by News Desk
February 13, 2023
in SPORTS
0
ഒറ്റയടിയിൽ-തീർന്നു-;-കേരളത്തെ-ഒരു-ഗോളിന്‌-വീഴ്‌ത്തി-കർണാടക
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഭുവനേശ്വർ
കർണാടകയുടെ പ്രതിരോധച്ചുഴിയിൽ ചാമ്പ്യൻമാർ പിടഞ്ഞു. സംഘടിത ഫുട്ബോളിന്റെ ആദ്യപാഠം മറന്ന കേരളത്തെ ഒരു ഗോളിന് വീഴ്ത്തി കർണാടക സന്തോഷ് ട്രോഫിയിൽ കരുത്തുകാട്ടി. 20–-ാംമിനിറ്റിൽ അഭിഷേക് ശങ്കർ പവാർ കുറിച്ച ഗോളിലാണ് ജയം. തോൽവി സെമിയിലേക്കുള്ള വഴി കഠിനമാക്കും. നാളെ മഹാരാഷ്ട്രയുമായാണ് അടുത്തമത്സരം.

ഗോവയുടെ കടുത്തപരീക്ഷണം അതിജീവിച്ച കേരളത്തിന് ഇത്തവണ പിടിച്ചുനിൽക്കാനായില്ല. മധ്യനിരയിൽ കളി മെനയാൻ ആളുണ്ടായില്ല. വിങ്ങുകളിലും പിഴച്ചു. ലക്ഷ്യബോധമില്ലാതെ മൈതാനത്ത് അലയുന്ന കാഴ്ച. രണ്ടുതവണമാത്രമാണ് കർണാടക ഗോൾമുഖത്ത് പന്തെത്തിക്കാനായത്. തുടക്കം നിജോ ഗിൽബർട്ടിന്റെയും കളിയവസാനം ഒ എം ആസിഫിന്റെയും ശ്രമം ഗോൾകീപ്പർ സത്യജിത് ബോർദോലോയുടെ കൈകളിലൊതുങ്ങി. കഴിഞ്ഞ കളിയിലെ വിജയശിൽപ്പി ആസിഫ് ഇത്തവണയും പകരക്കാരനായാണ് കളത്തിലെത്തിയത്. ക്യാപ്റ്റൻ വി മിഥുനിന്റെ പ്രകടനമാണ് തോൽവിഭാരം കുറച്ചത്.

മറുവശം പട്ടാളച്ചിട്ടയായിരുന്നു കർണാടകയ്ക്ക്. പഞ്ചാബിനെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം സമ നില പിടിച്ച വീര്യം കെട്ടിട്ടുണ്ടായിരുന്നില്ല. അളന്നുമുറിച്ച പാസുകളായിരുന്നു സവിശേഷത. കൃത്യസ്ഥാനങ്ങളിൽ നിലയുറപ്പിച്ച് കളിഗതിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിച്ചു. പന്ത് കാലിൽവച്ച് കളിപിടിക്കാനുള്ള പരിശീലകൻ രവി ബാബു രാജുവിന്റെ പദ്ധതി ഫലംകണ്ടു. 20–-ാംമിനിറ്റിലാണ് ഗോളെത്തിയത്. വലതുപാർശ്വത്തിൽനിന്ന് ജേക്കബ് ജോണിന്റെ ബോക്സിലേക്കുള്ള നീളൻ ക്രോസ്. ഗോൾമുഖത്ത് ജി സഞ്ജുവിന്റെ പിന്നിലായി നിലയുറപ്പിച്ച അഭിഷേകിലേക്കായിരുന്നു പന്തെത്തിയത്. ഹെഡ്ഡറിലൂടെ തട്ടിയകറ്റാനുള്ള സഞ്ജുവിന്റെ അലസശ്രമം മതിയായിരുന്നില്ല. പന്ത് നെഞ്ചിലേക്കെടുത്ത് വരുതിയിലാക്കിയശേഷം വലംകാൽകൊണ്ടൊരു തട്ടൽ. കേരളത്തിന്റെ ഹൃദയം തുളയ്ക്കാൻ അത് ധാരാളമായിരുന്നു. പരിശീലകൻ പി ബി രമേശ് അഞ്ചു മാറ്റങ്ങൾ വരുത്തിയിട്ടും തിരിച്ചുവരവുണ്ടായില്ല.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളാൽ നിറഞ്ഞതാണ് കർണാടക. ഗോളടിച്ച അഭിഷേക് മഹാരാഷ്ട്രക്കാരനാണ്. മലയാളിയായ ജേക്കബാണ് അവസരമൊരുക്കിയത്. പാതിമലയാളിയായ ഷാജഹാൻ ഫ്രാങ്ക്ളിനും ടീമിലുണ്ട്. തമിഴ്നാട്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലെ കളിക്കാരുമുണ്ട്. ബംഗളൂരു എഫ്സി, ബംഗളൂരു യുണൈറ്റഡ്, കിക്ക്സ്റ്റാർട്ട് എഫ്സി ടീമുകളിലെ താരങ്ങളാണ് ഭൂരിഭാഗവും.

കേരളം നാലാമത് ,ഒഡിഷയ്ക്കും പഞ്ചാബിനും ജയം
സന്തോഷ് ട്രോഫി ഫുട്ബോളിൽ ആദ്യ രണ്ട് റൗണ്ട് കളി പൂർത്തിയായപ്പോൾ സെമി സ്ഥാനത്തിനായി കടുത്ത പോരാട്ടം. ഗ്രൂപ്പ് എയിൽ കേരളം നാലാമതായി. ഗോവയെ 4–-1ന് മുക്കി ആതിഥേയരായ ഒഡിഷ ഒന്നാംസ്ഥാനത്തെത്തി. കരുത്തുറ്റ പോരിൽ മഹാരാഷ്ട്രയെ 3–-4ന് മറികടന്ന പഞ്ചാബാണ് രണ്ടാമത്. കർണാടക മൂന്നാംസ്ഥാനത്തും. ടീമുകൾക്കെല്ലാം നാല് പോയിന്റാണ്. ഗോൾവ്യത്യാസമാണ് സ്ഥാനം നിർണയിച്ചത്. മൂന്ന് കളിയാണ് ഗ്രൂപ്പിൽ ഓരോ ടീമുകൾക്കും ബാക്കിയുള്ളത്. കേരളത്തിന് എല്ലാം ജയിക്കണം. മറ്റ് ടീമുകളുടെ ഫലവും ആശ്രയിക്കണം.

Previous Post

കാത്തിരിക്കൂ, 
മാറ്റം കാണാം ; 
ഇന്ത്യൻ ഫുട്‌ബോളിനെ ഉടച്ചുവാർക്കാനുള്ള ഭാവിപദ്ധതികളെപ്പറ്റി ഷാജി പ്രഭാകരൻ മനസ്സ്‌ തുറക്കുന്നു

Next Post

ജയിച്ചു ജെമീമ ; ട്വന്റി 20 ലോകകപ്പിൽ 
ഇന്ത്യ ഏഴ് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ജയിച്ചു-ജെമീമ-;-ട്വന്റി-20-ലോകകപ്പിൽ-
ഇന്ത്യ-ഏഴ്-വിക്കറ്റിന്-പാകിസ്ഥാനെ-തോൽപ്പിച്ചു

ജയിച്ചു ജെമീമ ; ട്വന്റി 20 ലോകകപ്പിൽ 
ഇന്ത്യ ഏഴ് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.