തിരുവനന്തപുരം
കേന്ദ്ര വായ്പാ മാനദണ്ഡംപ്രകാരം വെള്ളക്കരത്തിൽ വർഷാവർഷം നടപ്പാക്കേണ്ട അഞ്ചുശതമാനം വർധന ഈവർഷം ഉണ്ടാകില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മറിച്ചുള്ള മാധ്യമവാർത്ത അടിസ്ഥാനരഹിതമാണ്. നിലവിൽ വെള്ളക്കരം വർധിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഏപ്രിലിലെ വർധന നടപ്പാക്കേതില്ലെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. കേന്ദ്ര ധന വകുപ്പിനെയും ആർബിഐയെയും ഇക്കാര്യം ധരിപ്പിക്കും. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് ആർബിഐ മുഖേനയാണ് വായ്പ നൽകുന്നത്. ഈ വായ്പയ്ക്ക് ആർബിഐ വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഒന്ന് വർഷാവർഷമുള്ള അഞ്ചു ശതമാനം ചാർജ് വർധനയാണെന്നും മന്ത്രി പറഞ്ഞു.