തൃശൂർ > ഫെബ്രുവരി 15ന് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രവാസികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, കേരളത്തിലെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്. കേന്ദ്ര ബജറ്റ് പ്രവാസികളെ സമ്പൂര്‍ണ്ണമായി അവഗണിച്ചതിലും പ്രവാസി സംഘം പ്രതിഷേധിച്ചു.