ന്യൂഡൽഹി
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണി മൂന്നാഴ്ചയോളമായി ആടിയുലഞ്ഞിട്ടും അദാനി ഗ്രൂപ്പ് തട്ടിപ്പിനെക്കുറിച്ച് പാർലമെന്റിൽ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും. അദാനി തട്ടിപ്പുകളെക്കുറിച്ച് അന്വേഷണത്തിന് സർക്കാർ തയ്യാറാകുമോയെന്ന് ചർച്ചയിൽ പ്രതിപക്ഷാംഗങ്ങൾ ചോദിച്ചിരുന്നു. എന്നാൽ, ധനമന്ത്രി പ്രതികരിച്ചില്ല. ഒരാളെമാത്രം മുന്നിൽക്കണ്ട് നയങ്ങൾക്ക് രൂപം നൽകുന്ന സർക്കാരല്ല ഇതെന്നുമാത്രം പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. നികുതി വിഹിതമായും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയും 17.98 ലക്ഷം കോടി രൂപ കൈമാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയിലും ധനമന്ത്രി ബജറ്റ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു.