ഭുവനേശ്വർ
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ സമനിലയിൽ. കർണാടകയും പഞ്ചാബും രണ്ട് ഗോളടിച്ച് പിരിഞ്ഞു. രണ്ടാംപകുതിയിലായിരുന്നു ഗോളുകളെല്ലാം. കമൽദീപിലൂടെയും ബിപുൽ കാലയിലൂടെയും ലക്ഷ്യം കണ്ട് പഞ്ചാബ് ജയം പ്രതീക്ഷിച്ചു. എന്നാൽ അവസാന പത്ത് മിനിറ്റിൽ രണ്ടെണ്ണം തിരിച്ചടിച്ച് കർണാടക മറുപടി നൽകി. പി കമലേഷും റോബിൻ യാദവും ഗോളുകൾ നേടി.
ഒഡിഷയും മഹാരാഷ്ട്രയും 1–-1നാണ് അവസാനിപ്പിച്ചത്. നസീർ അൻസാരി മഹാരാഷ്ട്രയ്ക്കായും ചന്ദ്ര മുദുലി ഒഡിഷയ്ക്കായും വലകണ്ടു. ഗ്രൂപ്പ് ‘എ’യിൽ നാല് ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. കേരളത്തിന് മൂന്ന് പോയിന്റ്.
ഇന്നത്തെ കളി
ബംഗാൾ xഡൽഹി
രാവിലെ 9.00
മണിപ്പുർ x- റെയിൽവേസ് പകൽ 3.00
മേഘാലയ x സർവീസസ്
പകൽ 3.00
മത്സരഫലം ഗ്രൂപ്പ് എ
കേരളം 3 ഗോവ 2
കർണാടക 2 പഞ്ചാബ് 2
മഹാരാഷ്ട്ര 1 ഒഡിഷ 1