തിരുവനന്തപുരം> തലസ്ഥാന നഗരത്തില്‍ വന്‍ തീപിടിത്തം. വഴുതക്കാട് എം പി അപ്പന് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എന്ന ഫിഷ് ടാങ്ക് ഗോഡൗണിനാണ് തീപിടിച്ചത്. സമീപമുള്ള മൂന്ന് വീടുകളിലേക്കും തീപടര്‍ന്നു. തീ നിയന്ത്രണ വിധേയമായില്ല.
ഫിഷ് ടാങ്ക് ബൗളുകള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന വൈക്കോലിന് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച രണ്ട് നില കെട്ടിടത്തില്‍ അക്വേറിയം ഗ്ലാസ് പ്ലാസ്റ്റിക് സാമഗ്രികളുടെ വന്ശേഖരമാണുണ്ടായിരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ പ്രദേശവാസികളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുകയാണ്.
കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ആളപായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.