തിരുവനന്തപുരം > കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍. പ്രവര്‍ത്തി ദിവസം ഹാജരായത് 50 ശതമാനത്തില്‍ താഴെ ജീവനക്കാരാണ്. 60 ജീവനക്കാരില്‍ 39 പേരും ജോലിക്ക് എത്തിയില്ല. 19 പേര് മാത്രമാണ് അവധിക്ക് അപേക്ഷ സമര്‍പ്പിച്ചത്. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില് ലഭ്യമാകുമെന്ന് മന്ത്രി കെ രാജന് അറിയിച്ചു. പൂര്‍ണ റിപ്പോര്‍ട്ട് 5 ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേദിവസം ഓഫീസിലെത്തിയ ആളുകള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുക്കുന്നത് ഒരുതരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ട അവധിയെടുക്കുന്ന പ്രവണത ഭാവിയില്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി കെ രാജന് പറഞ്ഞു.