ജയ്പൂര്‍> രാജസ്ഥാന് നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ മുന്‍ വര്‍ഷത്തെ ബജറ്റവതരിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വെള്ളിയാഴ്ച നടന്ന തന്റെ ബജറ്റ് പ്രസംഗത്തിലാണ് മുന്‍ വര്‍ഷം അവതരിപ്പിച്ച ബജറ്റിന്റെ ഭാഗങ്ങള്‍ അദ്ദേഹം വീണ്ടും വായിച്ചുതുടങ്ങിയത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു
സ്പീക്കര്‍ സഭ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നതോടെ സഭ അരമണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭ സമ്മേളിച്ചപ്പോള്‍ ബിജെപി എംഎല്‍എ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടര്‍ന്നു.
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റിന് നിര്‍ണായക പ്രാധാന്യമാണുണ്ടായിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു.
കരുതല്‍, ആശ്വാസം , പുരോഗതി എന്നീ മൂന്ന് മുദ്രവാക്യമാണ് ഗെഹ്ലോട്ട് ബജറ്റിന് നല്‍കിയിരുന്നത്. ബജറ്റ് മുദ്രാവാക്യങ്ങള്‍ക്കെതിരായി ഒരേ ഒരു തടസമേ ഉള്ളു, അത് ബിജെപിയാണെന്നും സംഭവത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറന്‍സിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് ചോര്‍ന്നുവെന്നത് പ്രതിപക്ഷത്തിന്റെ ഭാവന; വില കുറഞ്ഞ രാഷ്ട്രീയക്കളിയില്‍ ബജറ്റ് ഉപേക്ഷിക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം , ബജറ്റ് പരിശോധിക്കാതെ, വായിക്കാതെയാണ് മുഖ്യമന്ത്രി അവതരണത്തിന് എത്തിയതെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ പറഞ്ഞു.