ആലപ്പുഴ > ഹൗസ് ബോട്ടു ജീവനക്കാരുടെ സമരം ചർച്ചയിൽ ഒത്തുതീർന്നു. ജീവനക്കാരുടെ അടിസ്ഥാനശമ്പളം 12000 രൂപയിൽനിന്ന് 14000 രൂപയായി ഉയർത്തി. ബോണസും ഗ്രാറ്റുവിറ്റിയും ഈ തുക തന്നെയായിരിക്കും. ബാറ്റ 290 രൂപയിൽ നിന്ന് 350 ആയി ഉയർത്തി. അഞ്ചുലക്ഷം രൂപയുടെ അപകട സുരക്ഷ ഇൻഷുറൻസ് ജീവനക്കാർക്ക് ലഭിക്കും. താത്കാലിക ജീവനക്കാരുടെ വേതനം 900 രൂപയിൽനിന്നു 950 രൂപയാക്കി ഉയർത്തി.
പി പി ചിത്തരഞ്ജൻ എംഎൽഎയുടെയും ലേബർ ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു ചർച്ച. കേരള ഹൗസ് ബോട്ട്ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) വിനെ പ്രതിനിധാനം ചെയ്ത് സി കെ സദാശിവൻ, പി കെ സജീവ് കുമാർ, എം കെ സതീശൻ, എം പി അനിരുദ്ധൻ, കെ സി സുഭാഷ്, സസ്മിതൻഎന്നിവരും ഹൗസ് ബോട്ടുടമകളായ അനസ്, ജോബിൻ അക്കരക്കളം, കെവിൻ റൊസാരിയോ, വിനോദ് എന്നിവരും പങ്കെടുത്തു.