ശ്രീഹരിക്കോട്ട> ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവി ഡി2 വിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നാണ് വിക്ഷേപണം ചെയ്തത്.
മൂന്ന് ചെറിയ ഉപഗ്രഹങ്ങളെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കന്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്.
ഐഎസ്ആർഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു.ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുാൻ അനുയോജ്യമായതാണ് എസ്എസ്എൽവി.