ന്യൂഡൽഹി
ശൈശവവിവാഹത്തിന്റെ പേരില്‍ അസം സര്‍ക്കാര്‍ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കവിഞ്ഞവര്ക്കെതിരെപോലും നടപടിയെടുക്കുന്നു. ശൈശവ വിവാഹത്തിനെതിരെ അസോസിയേഷൻ ശക്തമായ പ്രചാരണം നടത്തിവരികയാണ്. ഇത്രയുംകാലം ബോവൽക്കരണംപോലും നടത്താൻ തയ്യാറാകാത്ത സർക്കാരാണ് പുരുഷന്മാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് കുടുംബങ്ങളെ വഴിയാധാരമാക്കുന്നത്.
ശൈശവ വിവാഹ നിരോധന നിയമത്തിന്റെ മറവിൽ ചില ജില്ലകളിലാണ് നടപടികൾ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. പ്രശ്നത്തെ സാമൂഹികമായി കണ്ട് ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാൻ ശ്രമം ഉണ്ടാകണമെന്നും പി കെ ശ്രീമതിയും ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.