ന്യൂഡൽഹി
കേരള കെട്ടിട നികുതി നിയമത്തിലെ ‘ജീവകാരുണ്യ പ്രവർത്തനങ്ങൾ’ എന്ന പ്രയോഗത്തിന് സൗജന്യ മെഡിക്കൽ സഹായങ്ങൾ എന്നു മാത്രമല്ല അർഥമെന്ന് സുപ്രീംകോടതി. 2014ലെ സുപ്രീംകോടതിയുടെതന്നെ രണ്ടംഗബെഞ്ച് ജീവകാരുണ്യ പ്രവർത്തനങ്ങളെന്നാൽ സൗജന്യ മെഡിക്കൽ സഹായങ്ങൾ എന്നാണ് അർഥമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലിസി മെഡിക്കൽ സ്ഥാപനങ്ങൾക്ക് നികുതി ഇളവുകൾക്ക് അർഹത ഇല്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ ഉത്തരവ്.