ന്യൂഡൽഹി
ലോക്സഭയിൽ ബജറ്റ് ചർച്ചയിലും കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. അദാനിയുടെ കൊള്ളലാഭത്തിനും വഴിവിട്ട ഇടപാടുകൾക്കും കൂട്ടുനിൽക്കുന്ന സർക്കാർ തൊഴിലുറപ്പുപദ്ധതിയടക്കം അട്ടിമറിക്കുകയും സബ്സിഡികൾ വെട്ടിക്കുറച്ച് സാധാരണക്കാരെ ദ്രോഹിക്കുകയുമാണെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി. ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച ചർച്ചയ്ക്ക് മറുപടി നൽകും.
അച്ഛേ ദിൻ വരുമെന്നുപറഞ്ഞ് അധികാരത്തിൽവന്ന മോദി സർക്കാർ തങ്ങൾക്ക് വേണ്ടപ്പെട്ട അദാനിമാർക്കും അംബാനിമാർക്കുമായാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞെന്ന് എ എം ആരിഫ് പറഞ്ഞു. കർഷകരെയും തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന ബജറ്റാണ് ഇതെന്നും ആരിഫ് പറഞ്ഞു.