ന്യൂഡല്‍ഹി> നിരോധിത സംഘടനയില്‍ അംഗത്വമുള്ളതുകൊണ്ടുമാത്രം ഒരു വ്യക്തിക്ക് എതിരെ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്താമോയെന്ന നിയമപ്രശ്നം സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഈ വിഷയത്തില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയത്. 2014ല്‍ മുന്‍ ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
2011ല്‍ സുപ്രീംകോടതിയുടെ തന്നെ മറ്റൊരു രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നിരോധിത സംഘടനയില്‍ അംഗത്വമുള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ കഴിയില്ല. അംഗത്വമുള്ള വ്യക്തി ഏതെങ്കിലും അക്രമ, ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അതിന് വഴിയൊരുക്കുകയോ ചെയ്യണം. ഈ ഉത്തരവ് തങ്ങളുടെ താല്‍പ്പര്യങ്ങളെ അവഗണിച്ചെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരാണ് സുപ്രീകോടതിയെ സമീപിച്ചത്.