നജ്റാൻ (സൗദി അറേബ്യ)> റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചു പ്രതിഭ സാംസ്കാരിക വേദി “കുടുംബ സംഗമം 2023′ സംഘടിപ്പിച്ചു. മറീന റിസോർട്ടിൽ വേദി പ്രസിഡന്റ് സജീവന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ആദർശ് സ്വാഗതവും, ജോയിന്റ് റിലീഫ് കൺവീനർ ഷൈജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. രക്ഷാധികാരി ഷാനവാസ് ഉത്ഘാടനം ചെയ്തു.
പ്രതിഭ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനറും, നജ്റാനിലെ പ്രവാസി സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യവുമായ അനിൽ രാമചന്ദ്രനെയും, നജ്റാനിലെ കവിയും കഥാകൃത്തുമായ പ്രേമരാജ് കണ്ണൂരിനെയും ആദരിച്ചു. അനിൽ രാമചന്ദ്രന് മുതിർന്ന അംഗങ്ങളായ വേണു, സുകുമാരൻ, നടേശൻ എന്നിവരും, പ്രേമരാജ് കണ്ണൂരിന് കൃഷ്ണൻ, വിനോദ്, ഹ്യൂബർട്ട് എന്നിവരും ചേർന്ന് മൊമെന്റോ കൈമാറി.
നജ്റാനിലെ പ്രശസ്ത ആർട്ടിസ്റ്റ് മണിലാൽ, അദ്ദേഹം വരച്ച അനിൽ രാമചന്ദ്രന്റെ ഛായാ ചിത്രം ചടങ്ങിൽ അനിലിന് കൈമാറി. ജോയിന്റ് സ്പോർട്സ് കൺവീനർ ബിജു പ്രഭാഷണം നടത്തി.
കെ.എം.സി.സി യെ പ്രതിനിധീകരിച്ചു സലീം, ഒ.ഐ.സി.സി പ്രതിനിധി തുളസി, ഐ സി എഫ് പ്രതിനിധി ഉസ്താദ് മൻഷാദ് ലത്തീഫി ,നജ്റാൻ മലയാളി അസോസിയേഷൻ കൂട്ടായ്മ പ്രതിനിധി ഷൈജു മാങ്ങാടൻ, സനബൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ . അനോജ് മലയാളം മിഷൻ എഴുത്തോല പഠനകേന്ദ്രം പ്രിൻസിപ്പൾ നെൽസൺ , വി എഫ് എസ് പ്രതിനിധി കരീം, പ്രതിഭ കുടുംബ വേദി കൺവീനർ ഷിജിൻ, വനിത പ്രതിനിധി വിനീത , പ്രതിഭ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിച്ചു.
എഴുത്തോല പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ ദേശീയ ഗാനത്തോടെ കലാ പരിപാടികൾ ആരംഭിച്ചു. മധു, മാത്യു, ശ്യാംലാൽ, രമ്യമോൾ, വിനീത, ജിനു എന്നിവർ ചേർന്ന് മാനങ്ങൾ അവതരിപ്പിച്ചു. നിലാ നക്ഷത്ര ഗ്രൂപ്പിലെ മധു. പ്രേമരാജ് കണ്ണൂരിന്റെ അമ്മ എന്ന കവിതയും ആലപിച്ചു. കലാഭവൻ അമൽജിത്ത് വൺ മാൻ ഷോ അവതരിപ്പിച്ചു.
നറുക്കെടുപ്പിലൂടെ ലക്കി ഫാമിലിയായി ഷിബു തോമസ്, ലിൻസി ദമ്പതികളെ തിരഞ്ഞെടുത്തു. വിജയിച്ച ലക്കി ഫാമിലിക്കു മണി, ഉണ്ണി, ബിജു എന്നിവർ ചേർന്ന് സമ്മാനം കൈമാറി.
പ്രതിഭ സാംസ്കാരിക വിഭാഗം കൺവീനർ ശ്രീരാജ് നന്ദി പറഞ്ഞു.