അബുദാബി> എമിറാത്തി ജീവനക്കാർക്കുള്ള പെൻഷനും സാമൂഹിക സുരക്ഷാ വ്യവസ്ഥകളും തൊഴിലുടമകൾ ശരിയായി നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇൻസ്പെക്ഷൻ ഓഫീസർമാർക്ക് ജുഡീഷ്യൽ അധികാരം നൽകി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ). എമിറാത്തി ജീവനക്കാർ ഒരു സ്ഥാപനത്തിൽ ചേരുമ്പോൾ അവരുടെ ഡാറ്റ അധികാരികൾക്ക് സമർപ്പിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്.
സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ അവരുടെ എമിറാത്തി ജീവനക്കാർക്ക് നൽകുന്ന ശമ്പളവും, മറ്റു ആനുകൂല്യങ്ങളുടെ വിവരങ്ങളും ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിക്ക് നൽകണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളുമായി അധികാരികൾ മുന്നോട്ടു പോകും.