ഹൈദരാബാദ് > ബജറ്റ് അവതരണത്തിന് അനുമതി നൽകുമെന്ന ഉറപ്പിനെത്തുടർന്ന് ഗവർണർക്കെതിരായ ഹർജി പിൻവലിച്ച് തെലങ്കാന സർക്കാർ. ജനുവരി മൂന്നാം ആഴ്ച തന്നെ ബജറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട ഫയലുകൾ ഗവർണറുടെ ഓഫീസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തയ്യാറായില്ല. തുടർന്ന് സർക്കാർ കോടതിയെ സമീപീക്കുകയായിരുന്നു.
വിഷയം ഭരണഘടനാ പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണെന്ന് അഡ്വക്കേറ്റ് ജനറൽ (എജി) ബി എസ് പ്രസാദ് പറഞ്ഞതിനെ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗത്തിന്റെയും വാദങ്ങൾക്ക് ശേഷം വിഷയം രമ്യമായി പരിഹരിച്ചു. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിയും തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനും തമ്മിലുള്ള തർക്കമാണ് തെലങ്കാന ഹൈക്കോടതിയുടെ പടിവാതിൽക്കൽ എത്തിയത്.
തെലങ്കാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജരായി. കഴിഞ്ഞ തവണ സാങ്കേതിക കാരണങ്ങളാൽ ഗവർണറുടെ പ്രസംഗം ബജറ്റ് പ്രസംഗം ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഗവർണറുടെ പ്രസംഗം ഉൾപ്പെടുത്താൻ സർക്കാർ സമ്മതിച്ചതായും തിങ്കളാഴ്ച നടക്കുന്ന അനൗപചാരിക ചർച്ചകളിൽ ഗവർണറുടെ ഓഫീസ് ബില്ലിന് സമ്മതം നൽകുമെന്നും.