പെഷാവാർ> പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. മരണ നിരക്ക് ഇനിയും ഉയർന്നേക്കും. 80 പേർക്ക് പരിക്കേറ്റു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിൽ 1.40ഓടെടെയാണ് സ്ഫോടനമുണ്ടായത്.
പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയ സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മേഖല മുഴുവൻ പൊലീസ് സീൽ ചെയ്തു.















